BollywoodCinemaGeneralLatest NewsNEWSWOODs

നായികമാരെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ടൈഗര്‍ ഷ്രോഫ്

 
നാക്ക് പിഴച്ചാല്‍ പുലിവാല്‌ പിടിക്കുന്നത് സാധാരണം. അത്തരം ഒരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുകയാണ് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്. പുതിയ ചിത്രമായ മുന്ന മിഷേലിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് സ്ത്രീകളെപ്പറ്റി ടൈഗര്‍ ഷ്രോഫിന്‍റെ വിവാദ പരാമര്‍ശം . നായികമാരുടെ ശരീരത്തെ മെത്ത എന്നാണ് ടൈഗര്‍ അഭിമുഖത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
 
”മുന്‍നിര നായികമാര്‍ക്കൊപ്പം അഭിനയിക്കാത്തതില്‍ ഞാനൊരിക്കലും നിരാശപ്പെട്ടിട്ടില്ല. ശ്രദ്ധ കപൂറിനെയും ജാക്കലിന്‍ ഫെര്‍ണാണ്ടസിനെയും പോലുള്ള സുന്ദരികളായ നായികമാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചു. സിനിമയുടെ കാസ്റ്റിങില്‍ ഞാന്‍ ഇടപെടാറില്ല. എനിക്ക് സമീപമുള്ള ചെറുമെത്തയെ കുറിച്ച്‌ ചിന്തിക്കാറില്ല. തിരക്കഥയും എന്റെ കഥാപാത്രവുമാണ് പ്രധാനം.” ഇതായിരുന്നു ടൈഗര്‍ ഷ്രോഫിന്‍റെ പരാമര്‍ശം
 
നായികമാരുടെ ശരീരത്തെ പാഡിങ് (padding) എന്ന് വിശേഷിപ്പിച്ച നടനെതിരെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തി. ഏറ്റവും സെക്സിയായ വാക്കാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് അവരുടെ വിമര്‍ശനം .
 
എന്നാല്‍ ഈ വിവാദത്തോട് ജാക്കലിന്‍ ഫെര്‍ണാണ്ടസോ ശ്രദ്ധ കപൂറോ പ്രതികരിച്ചിട്ടില്ല. ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗര്‍ ഷ്റോഫും ഒന്നിച്ചഭിനയിച്ചത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. ജാക്കലിനൊപ്പം അഭിനയിച്ച എ ഫ്ളൈങ് ജറ്റ് എന്ന ചിത്രവും ബോക്സോഫീസ് വിജയം നേടി.

shortlink

Related Articles

Post Your Comments


Back to top button