CinemaGeneralIndian CinemaKollywoodNEWSTollywoodWOODs

പ്രഭാസ് ചിത്രത്തില്‍ നിന്നും അനുഷ്ക പുറത്ത്

 

വെള്ളിത്തിരയിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്ന ജോടിയാണ് പ്രഭാസും അനുഷ്കയും. ബാഹുബലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പ്രഭാസിനെയും അനുഷ്കയെയും വീണ്ടും ഒരുമിച്ച്‌ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു ദു:ഖവാര്‍ത്ത. പ്രഭാസിന്റെ പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സാഹോയില്‍ നിന്ന് അനുഷ്ക പുറത്തായതായാണ് റിപ്പോര്‍ട്ടുകള്‍.

ശരീര ഭാരമാണ് ഇവിടെ വില്ലത്തിയായതെന്നു റിപ്പോര്‍ട്ട്. ചിത്രത്തിലെ നായികയുടേത് ഗ്ലാമര്‍വേഷമാണ്. അതിനായി അനുഷ്കയ്ക്ക് ഒരുപാട് ഭാരം കുറക്കേണ്ടി വരും. എന്നാല്‍ സാഹോയിലെ ഗ്ലാമര്‍വേഷത്തിന് വേണ്ട തരത്തില്‍ ശരീരം മാറ്റിയെടുക്കാന്‍ അനുഷ്കയ്ക്ക് ഇനിയും എത്താന്‍ സാധിച്ചില്ലെന്നും അതിനാലാണ് നായികയെ മാറ്റുന്നതെന്നും ചിത്രത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു. മുന്പ് സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം വര്‍ധിപ്പിച്ച അനുഷ്ക ബാഹുബലി രണ്ടാം ഭാഗത്തിനായി മെലിഞ്ഞിരുന്നു.

സുജീത്ത് സംവിധാനം ചെയ്യുന്ന സാഹോ 2018 ലാണ് പുറത്തിറങ്ങുക. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി വംശി കൃഷ്ണ റെഡ്ഡിയാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button