CinemaMollywoodNEWS

പേരിൽ പുതുമയുമായി മമ്മൂട്ടി-ശ്യാംധർ ചിത്രം ‘പുള്ളിക്കാരൻ സ്റ്റാറാ’

‘7th ഡേ’യ്ക്ക് ശേഷം സംവിധായകൻ ശ്യാംധർ ഒരുക്കുന്ന പുതിയ ചിത്രത്തിന് ‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന് പേരിട്ടു. മമ്മൂട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തുന്നത്. അധ്യാപക ട്രെയിനിയായി വേഷമിടുന്ന ഈ മമ്മൂട്ടി ചിത്രം ഓണത്തിന് പ്രദർശനത്തിനെത്തും. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെ ഇന്നാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്.ആശാ ശരത്, ദീപ്തി സതി എന്നിവരാണ് ചിത്രത്തിലെ നായികമാർ.

shortlink

Related Articles

Post Your Comments


Back to top button