GeneralLatest NewsMovie GossipsNEWS

പിണക്കങ്ങള്‍ എല്ലാം മറന്ന് അവര്‍ ഒന്നിക്കുന്നു! മഹാനടനോടൊപ്പം

 

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഈ അടുത്ത കാലത്ത് ഏറ്റവും അധികം വാദപ്രതിവാദം നടന്നത് രാജമൌലിയും നടി ശ്രീദേവിയും തമ്മിലായിരുന്നു. ബഹുബലിയെ ചൊല്ലി ഉണ്ടായ ഈ ചര്‍ച്ച അവസാനിച്ചുവെന്നു സൂചന. രാജമൌലിയുടെ പുതിയ ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രവുമായി ശ്രീദേവി എത്തുമെന്ന് വാര്‍ത്ത. തെലുങ്ക് ഭാഷയിലെടുക്കുന്ന ചിത്രത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത ഒരു വേഷവുമായാണ് ശ്രീദേവി എത്തുകയെന്നു പറയുന്നു. ഹൈദരാബാദില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ മോഹന്‍ലാലിനും ശ്രദ്ധേയമായൊരു വേഷമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ബാഹുബലിയുടെ ചിത്രീകരണത്തിനു മുന്പ് രാജമൗലി ആയിരം കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കുവാന്‍ ആലോചിച്ച ഗരുഡ എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ലാലിനെ പരിഗണിച്ചിരുന്നുവെന്ന് വാര്‍ത്ത മുന്പ് ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും പിന്നീട് ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ചെയ്ത രണ്ട് തെലുങ്ക് ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളായതോടയാണ് പുതിയ ചിത്രത്തിലേയ്ക്ക് ലാലിനെ കാസ്റ്റ് ചെയ്യാന്‍ രാജമൗലിക്ക് പ്രചോദനമായതെന്നാണ് അറിയുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close