NEWSTV Shows

ബാഹുബലിയെ ഓര്‍മിപ്പിക്കും വിധം ‘ഗെയിം ഓഫ് ത്രോണ്‍സ്’

ടെലിവിഷന്‍ സീരീസിലെ ഹിറ്റ് പ്രോഗ്രാം ‘ഗെയിം ഓഫ് ത്രോണ്‍സ്’ ഹോട്ട് സ്റ്റാറിലൂടെ ഇന്നലെ വീണ്ടും അവതരിച്ചിരുന്നു. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ബാഹുബലിയും ഗെയിം ഓഫ് ത്രോണ്‍സും തമ്മിലുള്ള സംഭാഷണത്തിലെ സാമ്യതയാണ്. ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്‌ടിച്ച ബാഹുബലിയില്‍ രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഡയലോഗ് ‘ഗെയിം ഓഫ് ത്രോണ്‍സിലും ആവര്‍ത്തിക്കുന്നതായാണ് പുതിയ കണ്ടുപിടുത്തം.
‘ഇതുവെ എന്‍ കട്ടളൈ എന്‍ കട്ടളൈ ശാസനം’ (ഇതാണ് എന്റെ തീരുമാനം എന്റെ തീരുമാനമാണ് അന്തിമം) എന്ന സമാനമായ സംഭാഷണം ഗെയിം ഓഫ് ത്രോണ്‍സിലും ഉണ്ടെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാമത്തെ സീസണിലെ ആ ഡയലോഗ് ഇങ്ങനെയാണ്
‘ this is my decision and my decision is final’ (ഇതാണ് എന്റെ തീരുമാനം എന്റെ തീരുമാനമാണ് അന്തിമം)

Tags

Related Articles

Post Your Comments


Back to top button
Close
Close