BollywoodCinemaGeneralLatest NewsNEWSWOODs

ദേശീയഗാനം ഇത്തരം അരങ്ങുകളില്‍ ആലപിക്കേണ്ട ഒരു വായ്പ്പാട്ടല്ല; മല്ലികാ ഷെറാവത്ത്

ബോളിവുഡിലെ സുന്ദരി മല്ലികാ ഷെറാവത്ത് തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതിനെ വിമര്‍ശിക്കുന്നു. ദേശീയഗാനം ഇത്തരം അരങ്ങുകളില്‍ ആലപിക്കേണ്ട ഒരു വായ്പ്പാട്ടല്ല. അത്രകണ്ട് മഹത്വമാണ് ദേശീയഗാനമെന്നു താരം പറയുന്നു. മദ്യപിച്ചും ലഹരിമരുന്ന് കഴിച്ചും തലയ്ക്ക് വെളിവ് നഷ്ടപ്പെട്ടിരിക്കുന്നവരാണ് സിനിമ കാണാന്‍ എത്തുന്നതില്‍ ഒരു വിഭാഗം. അവര്‍ എണീറ്റ് നിന്നുവെന്നും നിന്നില്ല എന്നും വരും.

അടുത്തതായി സിനിമകളുടെ സ്വഭാവമാണ്. ഗാനം ആലപിച്ചുകഴിഞ്ഞാല്‍ സ്ക്രീനില്‍ കാണുന്നത് നടിമാരുടെ നഗ്നമായ അവയവങ്ങളാണ്. അടുത്തതായി ഫാന്‍സുകരുടെ കൈയടിയും കൂകിവിളിയും. ഇവിടെ ദേശീയഗാനത്തിന് എത്രമാത്രം പ്രസക്തിയാണുള്ളതെന്നു മല്ലിക ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button