CinemaGeneralIndian CinemaMollywoodNEWSWOODs

റിമാ കല്ലിങ്കലിനെതിരെ പരാതി

 
 
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയ റിമാ കല്ലിങ്കലിനെതിരെ പരാതി. ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയതിനാണ് നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ ആലുവ ബിനാനിപുരം സ്വദേശി അബ്ദുള്ള സയണി പരാതി നല്‍കിയത്.
 
ഫേസ്ബുക്കില്‍ റിമ നടത്തിയ പരാമര്‍ശങ്ങള്‍ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും ബിനാനിപുരം സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അബ്ദുള്ള ആരോപിക്കുന്നു. ആക്രമണത്തിനിരയായ നടി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ ഒന്നും വരുത്താതെ തന്റെ ഫേസ്ബുക്കില്‍ റിമ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റ് പിന്‍വലിച്ച്‌ തിരുത്തലുകള്‍ വരുത്തി വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.
 
നടിയുടെ പേര് വെളിപ്പെടുത്തിയ കമല്‍ഹസന്‍, അജുവര്‍ഗ്ഗീസ്, സെന്‍കുമാര്‍ എന്നിവര്‍ വിവാദങ്ങളില്‍പ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments


Back to top button