MollywoodNEWS

രണ്ടാമൂഴവും ചിത്രത്തിന്‍റെ സെറ്റും ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍!

ഭീമമായ തുക ചെലവഴിച്ച് ഒരുക്കുന്ന ഭീമന്‍റെ രണ്ടാമൂഴം സിനിമയാകുമ്പോള്‍ കൂറ്റന്‍ സെറ്റാണ് ചിത്രത്തിന് വേണ്ടി തയ്യാറാകുന്നത്. 150 ഏക്കറോളം സ്ഥല പരിധിയിലാണ് ചിത്രത്തിന്‍റെ സെറ്റ് ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ട്. പാലക്കാടാകും ഇതിഹാസ കഥയുടെ ലൊക്കേഷന്‍. ചിത്രത്തിന് വേണ്ടി തയ്യാറാക്കുന്ന സെറ്റ് പിന്നീടു മ്യൂസിയമായി ഉപയോഗിക്കാനും പദ്ധതിയുണ്ട്. ചിത്രത്തിലെ ആയുധങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന് വയ്ക്കും. പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് എം.ടിയാണ്. വ്യവസായിയായ ബിആര്‍ ഷെട്ടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോക നിലവാരമുള്ള ടെക്നീഷ്യന്‍മാര്‍ ചിത്രത്തിന്‍റെ ഭാഗമാകും. ക്യാമറ കൈകാര്യം ചെയ്യാന്‍ സന്തോഷ്‌ ശിവന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും വാര്‍ത്തകളുണ്ട്. സാബു സിറിലാണ് ചിത്രത്തിന്‍റെ കലാസംവിധാനം.

shortlink

Related Articles

Post Your Comments


Back to top button