CinemaNEWS

‘ബില്ല 3’ വരുന്നു, നായകനാകുന്നത് സൂപ്പര്‍താരം

അജിത്‌ നായകനായി അഭിനയിച്ച ബില്ലയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്തത് ചക്രി ടോലേറ്റി ആണ്‌. വിഷ്ണു വര്‍ദന്‍ സംവിധാനം ചെയ്ത രജനി ചിത്രം ബില്ലയുടെ റീമേക്ക് ആയിരുന്നു അജിത്‌ ചിത്രം. പക്ഷേ ചിത്രത്തിന് കാര്യമായ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല, എങ്കിലും തലയുടെ ആരാധകര്‍ ചിത്രത്തെ ആഘോഷമാക്കിയിരുന്നു.

ഇപ്പോഴിതാ ബില്ലയുടെ മൂന്നാം ഭാഗം വരുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. നായകനായി ചിമ്പു അഭിനയിക്കുമെന്നാണ് വിവരം. ചിമ്പു മുന്‍പ് ചെയ്യാനിരുന്ന ‘കെട്ടവൻ’ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ബില്ല ആയി പരിണമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴില്‍ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ചിമ്പു തന്നെയാകും ബില്ലയുടെ മൂന്നാം ഭാഗവും സംവിധാനം ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button