CinemaMollywoodNEWS

കളരിപ്പയറ്റില്‍ ‘കൈ’ തെളിയാന്‍ നിവിന്‍ പോളി

റോഷന്‍ ആന്‍ഡ്രൂസ് ടീം ഒരുക്കുന്ന ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ കൊച്ചുണ്ണിയുടെ വേഷം അവതരിപ്പിക്കുന്ന നിവിന്‍ പോളി കളരിപ്പയറ്റ് പഠിക്കാന്‍ തയ്യാറെടുക്കുന്നു.

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് ബോബി-സഞ്ജയ്‌ ടീമാണ്. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. അമലാ പോളാണ് ചിത്രത്തിലെ നായിക. പ്രാരംഭഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം സെപ്തംബര്‍ മാസത്തോടെ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button