CinemaGeneralNEWS

ജീന്‍ പോളിനെതിരെയുള്ള നടിയുടെ പരാതി; നിലപാട് വ്യക്തമാക്കി പ്രിയനന്ദനന്‍

ഹണീബീ-2 വിന്‍റെ ചിത്രീകരണത്തിനിടെ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ നടി ഉന്നയിച്ച പരാതികളില്‍ ഒന്ന് തന്റെ അനുമതി കൂടാതെ ഡ്യൂപ്പിനെ ഉപയോഗിച്ചന്നായിരുന്നു. നടിയുടെ ഇത്തരമൊരു പരാതിയെ എതിര്‍ത്തു കൊണ്ട് സംവിധായകന്‍ പ്രിയനന്ദനന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഒരു നടന്റെയോ നടിയുടെയോ അനുവാദമില്ലെങ്കിലും ഡ്യൂപ്പിനെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഒരു സംവിധായകനുണ്ടെന്ന് അഭിപ്രായപ്പെടുകയാണ് പ്രിയനന്ദനന്‍. 

തനിക്ക് കഴിയില്ലായെന്നുള്ള ഭാഗങ്ങള്‍ സിനിമക്ക് ആവശ്യമാണെങ്കില്‍ അത് ചിത്രീകരിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ട്. അതിന് നടന്റേയോ, നടിയുടെയോ സമ്മതപത്രത്തിന്റെ ആവശ്യം തന്നെയില്ല. ഇതൊരു സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. എത്രയെത്ര മൂല്യബോധമുള്ള സിനിമകളില്‍ ഏറ്റവും പ്രശസ്തരായ ആര്‍ട്ടിസ്റ്റുകള്‍ പോലും നഗ്‌നരായി അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ഒരു യുവ സംവിധായകന്‍ ക്രൂശിക്കപെടാന്‍ പാടില്ല. ഞാന്‍ അയാള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. വെറുതെ നടനെന്നും നടിയെന്നും പറഞ്ഞു നടന്നാ പോരാ. സ്വകാര്യത ഒളിച്ചു എടുത്ത് പരസ്യമാക്കുന്നതു പോലെയല്ല സിനിമക്കു വേണ്ടിയുള്ള ചിത്രീകരണങ്ങള്‍ എന്ന് ഓര്‍ക്കേണ്ടതുണ്ട്. പ്രിയനന്ദനന്‍ വ്യക്തമാക്കുന്നു.

Tags

Post Your Comments


Back to top button
Close
Close