CinemaKollywoodNEWS

ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്ക് 200 സ്വര്‍ണനാണയം! വിജയ്‌ മാതൃകയാകുന്നത് ഇങ്ങനെ

‘മെര്‍സല്‍’ എന്ന തന്‍റെ പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഇരുനൂറോളം അണിയറപ്രവര്‍ത്തകര്‍ക്ക് വിജയ്‌ സമ്മാനമായി നല്‍കിയത് സ്വര്‍ണനാണയം. ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകരെയും സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിച്ച വിജയ്‌ മറ്റുനടന്‍മാര്‍ക്ക് കൂടി മാതൃകയാവുകയാണ്. എല്ലാ സാങ്കേതിക പ്രവര്‍ത്തകരെയും ഒരുപോലെ കാണാറുള്ള വിജയ്‌ ചിത്രത്തിന്‍റെ ചിത്രീകരണം കഴിയുമ്പോഴേക്കും എന്തെങ്കിലും സമ്മാനം അവര്‍ക്കായി കരുതിയിട്ടുണ്ടാകും. ‘ഭൈരവ’യുടെ ചിത്രീകരണത്തിന് ശേഷം സ്വര്‍ണമലയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ലോക്കെഷനിലെ മികച്ച പെരുമാറ്റ രീതി ഇളയദളപതി എന്ന സൂപ്പര്‍താരത്തെ എന്നും വേറിട്ട്‌ നിര്‍ത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button