CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരല്ല : വെളിപ്പെടുത്തലുമായി പോലീസ്

 നടി മഞ്ജു വാര്യരെ അല്ല ദിലീപ് ആദ്യം വിവാഹം ചെയ്തതെന്ന് പോലീസിന്റെ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യ എന്നുമാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റത്തിന് അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ് ഇപ്പോള്‍. ദിലീപിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ആദ്യ വിവാഹം മഞ്ജുവുമായല്ലെന്ന് അറിയാന്‍ കഴിഞ്ഞത്. ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ഒക്ടോബര്‍ 22 ന് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം.

ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ്  വിവാഹം രജിസ്റ്റര്‍ ചെയ്തത്. മിമിക്രിതാരം അബിയായിരുന്നു ഇതിന് സാക്ഷിയെന്നും പോലീസ് പറഞ്ഞതായി മംഗളം ചാനലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പോലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്. സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്നതിനിടെ ബന്ധുവുമായി പ്രണയത്തിലാകുകയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്‌തെന്നുമാണ് വിവരം. പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിരിക്കുയാണെന്നുമാണ് വാര്‍ത്തകള്‍.

shortlink

Related Articles

Post Your Comments


Back to top button