CinemaMollywoodNEWS

പുലിമുരുകനില്‍ ലാലേട്ടന്‍ അടിപൊളിയാണ്, പക്ഷേ ലാല്‍ ശരിയായിട്ടില്ല; ഹരീഷ് കണാരന്‍ പറയുന്നു

ഒരു ലൊക്കേഷനില്‍ ഒരേ സമയം രണ്ടു സിനിമ ചിത്രീകരിക്കുക എന്നത് സിനിമയില്‍ പതിവ് ഇല്ലാത്ത സംഭവമാണ്. പക്ഷേ ഹണീബീ 2 ഒരുക്കിയ അതേ ലൊക്കേഷനില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്ന പുതിയ സിനിമയാണ് ‘ഹണീബീ 2.5’. ആസിഫ് അലിയുടെ സഹോദരന്‍ അഷ്കര്‍ അലി നായകനായി അഭിനയിക്കുന്ന ചിത്രം ഷൈജു അന്തിക്കാടാണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘ഹണീബീ 2’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ചാന്‍സ് ചോദിച്ചു ചെല്ലുന്ന നായകന്‍റെ കഥയാണ് ‘ഹണീബീ 2.5’ പറയുന്നത്.

ചിത്രത്തിലെ ഒരു രംഗത്തില്‍ ഹരീഷ് കണാരന്‍ പറയുന്ന ഒരു സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ഹരീഷ് കണാരന്റെ കഥാപാത്രം ‘ഹണീബീ 2’-വിന്‍റെ ലൊക്കേഷനില്‍ എത്തുമ്പോള്‍ നടന്‍ ലാലിനെ കാണുന്നതാണ് സന്ദര്‍ഭം. ലാലിനെ കണ്ടതും ഹസ്തദാനം ചെയ്തു കൊണ്ട് ‘പുലിമുരുകന്‍’ സിനിമയെ പ്രശംസിക്കുകയാണ് ഹരീഷ് കണാരന്‍. പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ അടിപൊളിയാണെന്നും, എന്നാല്‍ നിങ്ങള്‍ അത്രയ്ക്ക് ശരിയായില്ലെന്നും ലാലിന്‍റെ മുഖത്ത് നോക്കിപ്പറയുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button