CinemaComing SoonKollywoodLatest NewsMollywoodNEWS

തമിഴകത്ത് നിന്ന് ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനം

മലയാളത്തിന്റെ നായകന്‍ ഫഹദ് ഫാസിലിന്റെ മുപ്പത്തിനാലാം പിറന്നാളിന് സമ്മാനം എത്തിയിരിക്കുന്നത് അതിര്‍ത്തി കടന്നാണ്. ആദ്യ തമിഴ് ചിത്രത്തിന്‍റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്ററാണ് താരത്തിനു പിറന്നാള്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ശിവകാര്‍ത്തിയേകേയന്‍ നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയാണ് നായിക. മലയാളത്തില്‍ മാത്രമായി ഒതുങ്ങാതെ തമിഴ് പ്രേക്ഷകരെക്കൂടി കയ്യിലെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഫഹദ്.

വേലൈക്കാരന്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റര്‍ ശിവകാര്‍ത്തികേയന്റെ പിറന്നാളിനായിരുന്നു പുറത്ത് വിട്ടത്. 24എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button