CinemaGeneralIndian CinemaLatest NewsNEWSTollywoodWOODs

നടന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററിൽ വൻ തീപിടിത്തം

ബാഹുബലിയിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ വില്ലന്‍ നടൻ റാണാദഗുപതിയുടെ ആന്ധ്രാ പ്രദേശിലെ ചിരലസിറ്റിയിലുള്ള സുരേഷ് മഹൽ തീയേറ്ററിൽ വൻ തീപിടിത്തം. ​റാണായുടെ പിതാവും മുതി‍ർന്ന നി‍ർമ്മാതാവുമായ സുരേഷ് കുമാ‍ർ ദഗുപതിയുടെ ഉടമസ്ഥതയിലുളള തീയേറ്ററാണിത്. ആറുമാസം മുമ്പ് അറ്റകുറ്റപണിക്കൾക്കായി തീയേറ്റർ അടച്ചിരുന്നു. തുറക്കുന്നതിന് ഒരു ദിവസം മുമ്പാണ് തീപിടുത്തമുണ്ടായത്.

സ്ക്രീൻ, സീറ്റുകൾ, സൗണ്ട് സിസ്റ്റം, പ്രൊജക്ട‍ർ എന്നിവ കത്തിനശിച്ചു. രണ്ട് കോടി മുതൽ മുടക്കിൽ പുനര്‍ നിർമ്മിച്ചതാണിത്. 50 ലക്ഷത്തിന്റെ പ്രൊജക്ട‍ർ, പുതിയതായി നി‍ർമ്മിച്ച 410 സീറ്റുകൾ, തീയേറ്റർ അലങ്കാരങ്ങൾ എന്നിവ നാശനഷ്ടത്തിൽപ്പെടുന്നു. തങ്ങളുടെ കൃത്യമായ ഇടപെടലിനാൽ ഒരു കോടിയുടെ വസ്തുക്കൾ സംരക്ഷിക്കാനായെന്ന് ഫയ‍ർസേഫ്റ്റി ഉദ്യോഗസ്ഥ‍ർ പറഞ്ഞു. എയ‍ർകണ്ടീഷൻ സംവിധാനത്തിൽ റിപ്പയറിങ്ങിനെ തുട‍ർന്നുണ്ടായ തീ പിടിത്തം തീയേറ്ററില്‍ വ്യാപിക്കുകയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close