CinemaMollywoodNEWS

കമ്മട്ടിപാടത്തിലെ ബാലന്‍ പുതിയ വഴിയില്‍, ബാലന്‍റെ ഗംഗയും മാറിക്കഴിഞ്ഞു!

‘കമ്മട്ടിപാടം’ എന്ന രാജീവ്‌ രവി ചിത്രം കരുത്തുറ്റ രണ്ടു മികച്ച അഭിനേതാക്കളെയാണ് മലയാള സിനിമാ ലോകത്തിനു സമ്മാനിച്ചത്. വിനായകന്‍ അതിനു മുന്‍പും നല്ല ചിത്രങ്ങളിലൂടെ വേറിട്ട കഥാപാത്രങ്ങളുമായി എത്തിയിട്ടുണ്ടെങ്കിലും 
‘കമ്മട്ടിപാട’ത്തിലെ ഗംഗയിലായിരുന്നു വിനായകന്റെ അഭിനയ മികവ് കൂടുതല്‍ ദൃശ്യമായത്. ചിത്രത്തിലെ ബാലനായി വേഷമിട്ട മണികണ്ഠന്‍റെ ഇപ്പോഴത്തെ മാറ്റമാണ് മലയാള സിനിമാ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്.

‘ബഷീറിന്റെ പ്രേമലേഖനം’, ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിന്റെ പുതു വഴി തേടുകയാണ് താരം. ‘ബഷീറിന്റെ പ്രേമലേഖന’ത്തില്‍ പ്രവാസിയുടെ വേഷത്തില്‍ അവതരിക്കുന്ന മണികണ്ഠൻ, ‘വര്‍ണ്യത്തില്‍ ആശങ്ക’യില്‍ തസ്കരനായാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. റിയലസ്റ്റിക് ചിത്രമായ ‘കമ്മട്ടിപാട’ത്തില്‍ നിന്നു വിനോദപരമായ മറ്റു ചിത്രങ്ങളിലേക്ക് കൂട് മാറിയപ്പോഴും ആദ്യ ചിത്രത്തിലേത് പോലെ വളരെ ഭംഗിയായി അടയാളപ്പെടുകയാണ് മണികണ്ഠന്‍റെ ഇത്തരം കഥാപാത്രങ്ങളൊക്കെ. ‘റോള്‍മോഡല്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിനായകനും പുതിയ സ്റ്റൈലിലാണ്. ഒരു മുഴുനീള ഹ്യൂമര്‍ കഥാപാത്രത്തെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് വിനായകന്‍. റാഫിയെ പോലെയുള്ള ഒരു കൊമേഴ്സിയല്‍ ഫിലിം മേക്കര്‍ക്കൊപ്പം ആദ്യമായാണ് വിനായകന്‍ അഭിനയിക്കുന്നത്. വാണിജ്യചിത്രമെന്ന രീതിയിലാണ് ‘റോള്‍മോഡല്‍സ്’ കൂടുതല്‍ ചര്‍ച്ചയാകുന്നതെങ്കിലും വിനായകന്റെ കഥാപാത്രം പ്രേക്ഷകരിലേക്ക് നന്നായി മാര്‍ക്ക് ചെയ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button