CinemaMollywoodNEWS

കായംകുളം കൊച്ചുണ്ണിയില്‍ നിവിനൊപ്പം മറ്റൊരു സൂപ്പര്‍താരവും!

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ നിവിന്‍ പോളിക്കൊപ്പം സണ്ണിവെയിനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിവിന്‍ പോളിയും സണ്ണിവെയിനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം കുപ്രസിദ്ധ കള്ളന്‍ കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥയാണ് പങ്കുവയ്ക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് ബോബി-സഞ്ജയ്‌ ടീമാണ്. കായംകുളത്തിന് പുറമേ ശ്രീലങ്കയും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സമീപകാലത്ത് ഇറങ്ങിയ പൃഥ്വിരാജ് ചിത്രം ‘എസ്ര’ ശ്രീങ്കലയില്‍ ചിത്രീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button