GeneralIndian CinemaNEWS

കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിലേക്ക് നടി ഗൗതമിയും

പ്രശസ്ത ബോളിവുഡ് നടി വിദ്യാ ബാലനൊപ്പം, തമിഴ് സിനിമാ നടി ഗൗതമിയും കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിലെ അംഗമാവുകയാണ്. പ്രസൂൺ ജോഷിയാണ് ചെയർമാൻ. വിവാദങ്ങളിൽ പെട്ട പഹ്‌ലജ് നിഹലാനിയെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷമാണ് പ്രസൂൺ ജോഷിയെ പി.ഐ.ബി നിയമിച്ചത്.

വിദ്യാബാലനെയും, ഗൗതമിയെയും കൂടാതെ ജീവിത രാജശേഖർ, ടി.എസ്.നാഗഭരണ, വാണി ത്രിപാട്ടി ടിക്കൂ, വിവേക് അഗ്നിഹോത്രി, നരേന്ദ്രൻ കോഹ്ലി, നരേഷ് ചന്ദ്ര ലാൽ, നീൽ ഹെർബർട്ട്, വാമൻ കേന്ദ്രെ, രമേശ് പടങ്കെ എന്നിവരാണ് ബോർഡിലെ മറ്റു അംഗങ്ങൾ. പഹ്‌ലജ് നിഹലാനി ബോർഡ് ചെയർമാനായിരുന്ന കാലത്ത് കടുത്ത സെൻസറിംഗ് നിയമങ്ങൾ കാരണം കലാസ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്ന പേരിൽ ഒരുപാട് പരാതികൾ ഉയർന്നിരുന്നു .അതു കൂടെ കണക്കിലെടുത്താണ് ബോർഡിൽ പി.ഐ.ബി ഇപ്പോൾ അടിമുടി മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button