CinemaMollywoodNEWSTollywood

ദൃശ്യത്തെയും, ഗ്രേറ്റ്‌ ഫാദറിനെയുമൊക്കെ പിന്നിലാക്കി ‘ബാഹുബലി’യുടെ കുതിപ്പ്!

ബാഹുബലിയുടെ കേരളത്തിലെ കുതിപ്പ് അവസാനിക്കുന്നില്ല. നൂറ് ദിനങ്ങള്‍ പിന്നിട്ട ചിത്രം കേരളത്തില്‍ നിന്നു മാത്രം സ്വന്തമാക്കിയത് 75 കോടിയോളം രൂപയാണ്. ബോക്സോഫീസില്‍ സുവര്‍ണ്ണ തിളക്കം കൈവരിച്ച ചിത്രം ദൃശ്യത്തെയും, ഗ്രേറ്റ്‌ ഫാദറിനെയുമൊക്കെ മറികടന്നാണ് മുന്നേറുന്നത്. അന്‍പതു കോടി ക്ലബില്‍ ഇടം നേടിയ ഗ്രേറ്റ്‌ ഫാദറിന്റെയും, ദൃശ്യത്തിന്‍റെയും ബോക്സോഫീസ് സ്ഥാനം പുലിമുരുകന് പിന്നാലെ രണ്ടും, മൂന്നും സ്ഥാനങ്ങളില്‍ ആയിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അന്യഭാഷ ചിത്രത്തിനപ്പുറം, കേരളത്തിലെ ബോക്സോഫീസ്‌ കളക്ഷനില്‍ രണ്ടാമെതെത്തിയ ചിത്രമെന്ന നിലയിലാണ് ബാഹുബലി പ്രേക്ഷര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button