BollywoodCinemaGeneralIndian CinemaLatest NewsNEWSVideosWOODs

ചരിത്രം കുറിച്ച് ഐശ്വര്യ റായ്

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തി​ൻ്റെ 70ാം വാർഷിക ആഘോഷവേളയില്‍ ചരിത്രം കുറിച്ച് ഐശ്വര്യ റായ്. മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്​റ്റിവലിൽ (ഐഎഫ്എഫ്എം) ഇന്ത്യൻ പതാക ഉയർത്തുന്ന ആദ്യ വനിതയായി ബോളിവുഡ് സുന്ദരി ഐശ്വര്യ റായ്. ഐഎഫ്എഫ്എമ്മി​ൻ്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചിത്രവും വീഡിയോയും പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തി​ൻ്റെ 70ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഫെഡ്​ സ്​ക്വയറിൽ ​ഐശ്വര്യറായ്​ ബച്ചൻ ദേശീയ പതാക ഉയർത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം​ ​ ട്വിറ്ററിൽ ​പോസ്​റ്റ്​ ചെയ്​തത്​.

ഇന്ത്യൻ പതാക ഉയർത്തുന്ന വീഡിയോ ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മകൾ ആരാധ്യയും താരത്തിന്‍റെ കൂടെ ഉണ്ടായിരുന്നു. തനിക്ക് നൽകിയ അവസരത്തിന് ഐശ്വര്യ റായി സംഘാടകർക്ക് നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button