CinemaMollywoodNEWS

നിവിന്‍ പോളി ചിത്രം ലക്ഷ്യമിടുന്നത് വമ്പന്‍ റിലീസ്

നവാഗതനായ അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ലക്ഷ്യമിടുന്നത് വമ്പന്‍ റിലീസ്. 200 തിയേറ്ററുകളില്‍ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെയും, മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്ന അവസരത്തില്‍ വലിയ റിലീസ് ഒരുക്കി ബോക്സോഫീസ് വിപണി കയ്യടക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. നിവിന്‍ പോളി നായകനായി എത്തുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കുടുംബ പ്രേക്ഷരെയാണ് ലക്ഷ്യം വയ്ക്കുന്നത്. നടി ശാന്തി കൃഷ്ണയുടെ മടങ്ങി വരവിനു സാക്ഷ്യം വഹിക്കുന്ന ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്. നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ അഹാന കൃഷ്ണ കുമാര്‍ നായികയായി എത്തുന്ന ചിത്രം സെപ്റ്റംബര്‍-1 ന് തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button