CinemaGeneralLatest NewsMovie GossipsNEWSTollywoodWOODs

ബാലയ്യ വീണ്ടും വിവാദത്തില്‍..!

 

ആരാധകനെ തല്ലിയും വോട്ടിനു നോട്ടുകൊടുത്തും വിവാദത്തിലായ തെലുങ്ക് സൂപ്പര്‍താരം ബാലയ്യ വീണ്ടും വിവാദത്തില്‍. ഇത്തവണ സംവിധായകനുമായാണ്‌ പ്രശ്നം. പൈസ വസൂല്‍ എന്ന ചിത്രത്തിന്റെ ഡബ്ബിങിനെ ചൊല്ലി നടനും സംവിധായകന്‍ പുരി ജഗന്നാഥുമായി വാക്ക് തര്‍ക്കം ഉണ്ടായതായി റിപ്പോര്‍ട്ട്. തൊണ്ട രോഗം മൂലം ഡബ്ബ് ചെയ്യാതിരുന്ന ബാലയ്യയെ പുരി നിര്‍ബന്ധിച്ച് ഡബ്ബ് ചെയ്യിച്ചുവെന്നും എന്നാല്‍ തനിയ്ക്ക് ഇതിനേക്കാളും നന്നായി ഡബ്ബ് ചെയ്യാന്‍ രോഗം കുറഞ്ഞതിനു ശേഷം സാധിച്ചെന്നും ബാലയ്യ പറയുന്നു. എന്നാല്‍ ആ നല്ല ഭാഗമെടുക്കാതെ ആദ്യം ഡബ്ബ് ചെയ്തത് തന്നെ പുരി സെലക്ട് ചെയ്തു. ഇത് ശരിയായില്ലെന്നാണ് ബാലയ്യയുടെ ആരോപണം. സെപ്തംബര്‍ ഒന്നിന് പൈസ വസൂല്‍ തിയറ്ററിലെത്തും.

shortlink

Related Articles

Post Your Comments


Back to top button