CinemaNEWSTollywood

‘സാഹൊ’യില്‍ പ്രഭാസിനൊപ്പം സൂപ്പര്‍ താരം!

ബാഹുബലിയില്‍ പ്രഭാസ്-റാണ ദഗ്ഗുപതി ടീമായിരുന്നു പ്രേക്ഷകനെ വിസ്മയിപ്പിച്ചതെങ്കില്‍ പ്രഭാസിന്റെ പുതിയ ചിത്രം ‘സാഹൊ’യില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫ് ആണ് പ്രഭാസിനൊപ്പം ഒന്നിക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഒദ്യോഗിക സ്ഥിരീകരണം പുറത്തു വന്നത് ഇപ്പോഴാണ്. പ്രഭാസിനൊപ്പം അഭിനയിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ജാക്കി ഷ്രോഫ് വ്യക്തമാക്കി. നാലരവര്‍ഷത്തെ വലിയ കാലയളവിനു ശേഷമാണ് പ്രഭാസ് പുതിയ ചിത്രമായ ‘സാഹൊ’യില്‍ ജോയിന്‍ ചെയ്തത്. ‘സാഹൊ’യുടെ ചിത്രീകരണം തുടങ്ങിയ വിവരം പ്രഭാസ് ആരാധകരുമായി പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button