GeneralIndian CinemaLatest NewsMollywoodNEWS

‘ഒരു ഭയങ്കര കാമുകൻ’ – കേൾക്കുന്നത് മുഴുവൻ വ്യാജ വാർത്തകൾ!

ലാൽജോസ് – ദുൽക്കർ സൽമാൻ ടീം ഒന്നിക്കുന്ന ‘ഒരു ഭയങ്കര കാമുകൻ’ എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ഓൺലൈൻ മാധ്യമങ്ങളിൽ പൊടി പൊടിയ്ക്കുമ്പോൾ ചില വ്യത്യസ്ത അഭിപ്രായങ്ങളുമായി ചിത്രത്തിന്റെ നിർമ്മാതാവ് രംഗത്തെത്തിയിരിക്കുകയാണ്.

പ്രശസ്ത എഴുത്തുകാരൻ ആർ.ഉണ്ണി രചന നിർവ്വഹിച്ച് ജനപ്രിയ സംവിധായകനായ ലാൽജോസും, യുവസൂപ്പർ താരം ദുൽക്കർ സൽമാനും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു ഭയങ്കര കാമുകൻ’. ഇതിന്റെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നും, ഗൾഫ് രാജ്യങ്ങളിലായിരിക്കും പകുതിയിലേറെയും രംഗങ്ങൾ ചിത്രീകരിക്കുക എന്നൊക്കെയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഈയിടെ സജീവമായി നിറഞ്ഞു നിന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർമ്മാതാവ് ഷെബിൻ ബേക്കർ അത് അപ്പാടെ നിഷേധിക്കുകയാണ്. 2018 ജനുവരിയിലാണ് ‘ഒരു ഭയങ്കര കാമുകൻ’ ചിത്രീകരണം ആരംഭിക്കുന്നതെന്നും, ഗൾഫ് മേഖലയല്ല ലൊക്കേഷനെന്നുമാണ് ഷെബിൻ പറയുന്നത്.

‘വിക്രമാദിത്യൻ’ എന്ന ചിത്രത്തിനു ശേഷം ലാൽജോസും, ദുൽക്കർ സൽമാനും ഒന്നിക്കുന്ന ചിത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മികച്ച ക്വാളിറ്റിയുള്ള സിനിമകളുടെ ഭാഗമാകുന്ന എഴുത്തുകാരൻ ആർ.ഉണ്ണി’യാണ് തിരക്കഥ രചിക്കുന്നത് എന്ന വാർത്തയും പ്രതീക്ഷാനിർഭരമാണ്.

shortlink

Related Articles

Post Your Comments


Back to top button