BollywoodCinemaKollywoodNEWSTollywood

തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിക്കുന്ന ‘ട്വന്‍റി ട്വന്‍റി’,പ്രഖ്യാപനവുമായി രാജമൗലി

ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ ടോളിവുഡില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ വിജയ്‌ സേതുപതിയും ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‘സേയ് റാ നരസിംഹറെഡ്ഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത് രാജമൗലിയാണ്‌. ഇന്ത്യയിലെ ആദ്യ സ്വാതന്ത്യസമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനിലാണ് സിനിമ അവതരിപ്പിക്കുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. തനി ഒരുവന്‍റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത് സുരേന്ദര്‍ റെഡ്ഡിയായിരുന്നു. നയന്‍ താര നായികയാകുന്ന ചിത്രത്തില്‍ തെലുങ്ക് താരങ്ങളായ കിച്ചാ സുദീപ്, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. ചിരഞ്ജീവിയുടെ 151-ആമത് ചിത്രമാണ് ‘സേയ് റാ നരസിംഹറെഡ്ഡി’ എന്ന ചരിത്ര കഥ.

shortlink

Related Articles

Post Your Comments


Back to top button