CinemaMollywoodNEWS

സുരേഷ് ഗോപി ഷാജി കൈലാസിനോട് പറഞ്ഞു, “ചെയ്യുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ചെയ്യണം പിന്നെ ചെയ്തിട്ട് കാര്യമില്ല”

സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ജോഷി സംവിധാനം ചെയ്ത ‘വാഴുന്നോര്‍’. കുടുംബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ചിത്രം ആക്ഷന്‍ മൂഡിലുള്ള സബ്ജകറ്റ് ആയിരുന്നു. വലിയ താരനിര അണിനിരന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് ബെന്നി. പി നായരമ്പലമാണ്. ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ജോഷിയായിരുന്നില്ല. കമലിന്‍റെ അസ്സോസിയേറ്റ് ഡയറക്ടറായ സൂര്യന്‍ കുനിശ്ശേരിയായിരുന്നു ‘വാഴുന്നോര്‍’ സംവിധാനം ചെയ്യാനിരുന്നത്. ‘ലൂയി പതിനാലാമന്‍’ എന്നായിരുന്നു ചിത്രത്തിന്‍റെ ആദ്യ പേര്. വലിയ ക്യാന്‍വാസില്‍ പറയപ്പെടേണ്ട ചിത്രമായതിനാല്‍ സൂര്യന്‍ കുനിശ്ശേരി സിനിമ ചെയ്യാതെ പിന്മാറുകയായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥ കേട്ട സുരേഷ് ഗോപിയ്ക്ക് ഈ ചിത്രം ഉപേക്ഷിക്കാന്‍ മനസ്സുണ്ടായിരുന്നില്ല. അങ്ങനെ ഷാജി കൈലാസിനെ സുരേഷ് ഗോപി സമീപിച്ചു. കഥ വളരെ ഇഷ്ടമായെങ്കിലും മറ്റൊരു ബിഗ്‌ബഡ്ജറ്റ് ചിത്രം ചെയ്തു കഴിഞ്ഞ ഷാജികൈലാസിന് ഈ ചിത്രം ഉടനെ ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. “ചെയ്യുന്നുണ്ടെങ്കില്‍ വളരെ വേഗം ചെയ്യണം,പിന്നെ ചെയ്തിട്ട് കാര്യമില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ചിത്രം ചെയ്യാതെ ഷാജി കൈലാസും പിന്മാറിയതോടെ ‘വാഴുന്നോര്‍’ അവസാനം ജോഷിയുടെ കൈകളില്‍ എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button