CinemaMollywoodNEWSTollywood

‘മഹാനടി’ക്ക് മുന്‍പേ ദുല്‍ഖര്‍ അഭിനയിച്ച മറ്റൊരു ടോളിവുഡ് ചിത്രം തിയേറ്ററിലേക്ക്!

മോളിവുഡില്‍ നിന്നു ടോളിവുഡിലേക്ക്  ശ്രദ്ധ പതിപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ തെലുങ്ക് ചിത്രം ‘മഹാനടി’ റിലീസിന് തയ്യാറെടുക്കുകയാണ്. ജെമിനി ഗണേശനായി ദുല്‍ഖര്‍ വേഷമിടുന്ന ‘മഹാനടി’ വൈകാതെ ബിഗ്‌സ്ക്രീനില്‍ എത്തും. എന്നാല്‍ ഇതിനു മുന്‍പേ അപ്രതീക്ഷിത റിലീസുമായി എത്തുകയാണ് ‘ഹെയ് പിള്ളഗഡാ’ എന്ന ദുല്‍ഖറിന്റെ മറ്റൊരു തെലുങ്ക് ചിത്രം. മലയാളി പ്രേക്ഷര്‍ക്ക് പരിചിതമാണ് ഈ ചിത്രം. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത മലയാളചിത്രം കലിയുടെ തെലുങ്ക് റീമേക്ക് ആണ് ‘ഹെയ് പിള്ളഗഡാ’. സെപ്റ്റംബര്‍ 8ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഫിദ എന്ന തെലുങ്ക്‌ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ സായ് പല്ലവിയുടെ സാന്നിദ്ധ്യം ദുല്‍ഖറിന്റെ റീമേക്ക് ചിത്രത്തിന് നന്നായി ഗുണം ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നുന്നത്. ‘കലി’യില്‍ ദുല്‍ഖറിന്റെ ഭാര്യയായിട്ടാണ് സായ് പല്ലവി വേഷമിട്ടത്.

shortlink

Related Articles

Post Your Comments


Back to top button