GeneralNEWSTV Shows

‘ഗെയിം ഓഫ് ത്രോണ്‍സ്’ കാമുകിയ്ക്ക് സമ്മാനമായി നല്‍കിയ യുവാവ് കസ്റ്റഡിയില്‍

ലോകത്ത് ഏറെ ജനപ്രീതി നേടിയ ടെലിവിഷന്‍ പരമ്പരയാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’ .അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിന്റെ ഇറങ്ങാത്ത എപ്പിസോഡ് കാമുകിക്ക് സമ്മാനമായി നല്‍കിയ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ‘ഗെയിം ഓഫ് ത്രോണ്‍സ്’ പരമ്പരയുടെ കടുത്ത ആരാധികയായ കാമുകിയ്ക്ക് അപ്രതീക്ഷിത ഗിഫ്റ്റായിരുന്നു കാമുകന്‍ അലോക് സമ്മാനിച്ചത്. നല്ല ഹാക്കർ കൂടിയായ അലോക് ‘ഗെയിം ഓഫ് ത്രോണ്‍സിന്‍റെ നാലാമത്തെ എപ്പിസോഡാണ് കാമുകിയ്ക്കായി നല്‍കിയത്.

അലോകിന്റെ കാമുകി എപ്പിസോഡ് മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തതോടെ ഓണ്‍ലൈനില്‍ ഇത് വ്യാപകമായി പ്രചരിക്കുകയായിരുന്നു. സ്റ്റാര്‍ ഇന്ത്യയുടെ വാട്ടര്‍മാര്‍ക്കോടു കൂടിയാണ് വീഡിയോ പ്രചരിച്ചത്. ഹോട്ട്‌സ്റ്റാറാണ് എച്ച്ബിയോയുടെ ഇന്ത്യയിലെ ഔദ്യോഗിക പങ്കാളി. ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഹോട്ട്‌സ്റ്റാര്‍ ഏറ്റെടുത്തു. തുടക്കത്തില്‍ വീഡിയോ കയ്യില്‍ വച്ച നാല് യുവാക്കളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അവരില്‍ നിന്നാണ് അലോകിന്റെ കാമുകിയിലേക്കും അലോകിലെക്കും അന്വേഷണമെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button