CinemaMollywoodNEWS

വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു

സംവിധാനത്തിന് വലിയ ഇടവേള നല്‍കികൊണ്ട് വിനീത് ശ്രീനിവാസന്‍ ക്യാമറയ്ക്ക് മുന്നില്‍ സജീവമാകുകയാണ്. ‘എബി’യ്ക്കും ‘ഒരു സിനിമാക്കാര’നും ശേഷം ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന വിനീതിന്റെ മറ്റൊരു ചിത്രമാണ് ‘ആന അലറലോടലറല്‍’.

ചിത്രത്തില്‍ ഗ്രാമീണ യുവാവിന്റെ വേഷത്തിലാണ് വിനീത് അഭിനയിക്കുന്നത്. ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന അലറലോടലറല്‍’. പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ സിബി തോട്ടപ്പുറം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. അനുസിത്താര നായികാകുന്ന ചിത്രത്തില്‍ വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശേഖരൻ കുട്ടി എന്ന് പേരുള്ള ഒരാനയാണ് ഈ ചിത്രത്തിലെ മറ്റൊരു ഹീറോ.

shortlink

Related Articles

Post Your Comments


Back to top button