CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

പിന്നീടിത് മുഖ്യധാരാ സിനിമകളെയും ബാധിക്കും; സന്തോഷ് ബാബുസേനൻ

 

മുഖ്യധാരാ ചിത്രങ്ങൾക്ക് മാത്രമായി പുരസ്കാരങ്ങൾ നൽകുന്ന പ്രവണത വർധിച്ചു വരുന്നതായി പ്രശസ്ത സിനിമ സംവിധായകൻ  സന്തോഷ് ബാബുസേനൻ അഭിപ്രായപ്പെട്ടു. സമാന്തര സിനിമകൾക്ക് മുൻ‌തൂക്കം ലഭിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നുവെന്നും അത്തരം സിനിമകളിൽ സംവിധായകർക്കും സാങ്കേതിക പ്രവർത്തകർക്കും അവർ അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിരുന്നുവെന്നും അവാർഡുകൾ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാലിന്ന് സമാന്തര സിനിമകൾ, യാതൊരു പ്രോത്സാഹനവും ഇല്ലാത്ത അവസ്‌ഥയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം സിനിമകൾ നിർമ്മിക്കാൻ സിനിമാക്കാർ മടിക്കുകയാണ്.ഒരു ചിത്രമെടുത്താൽ തന്നെ അതിനു വിതരണക്കാരെ കിട്ടാനില്ലാത്ത അവസ്ഥ. വാങ്ങാൻ ചാനലുകളും മടികാണിക്കുന്നതിനാൽ ചിത്രങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മറ്റു മാര്ഗങ്ങളില്ലാതെ ഫിലിം ഫെസ്റ്റിവലുകളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. അറുപതുകളിലും എഴുപതുകളിലും സമാന്തര സിനിമകളിൽ വന്നിട്ടുള്ള പരീക്ഷണങ്ങൾ തന്നെയാണ് മുഖ്യധാരാ സിനിമകളിൽ പിന്നീട് ആവർത്തിക്കപ്പെടുന്നത്.എന്നാൽ ഇവയെല്ലാം നല്ല രീതിയിൽ തന്നെയാണ് ഉപയോഗിക്കപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമാന്തര സിനിമകളെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ പിന്നീടത് മുഖ്യധാരാ സിനിമകളെയും ബാധിക്കുമെന്നും ആയതിനാൽ ഇത്തരം ചിത്രങ്ങൾക്ക് അവസരം നൽകേണ്ടത് സമൂഹത്തിന്റെയും നമ്മുടെ സംസ്‌ക്കാരത്തിന്റെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അവനിയില്‍ സംഘടിപ്പിച്ച ക്രോസ്സിങ് കോണ്ടിനെന്റ്‌സ്-17 ന്റെ ഭാഗമായി നടത്തിയ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയിലാണ് സംവിധായകന്‍ തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയത്.അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനുമായ സതീഷ് ബാബുസേനനും ചടങ്ങിൽ പങ്കെടുത്തു.

സമൂഹത്തിലെ പല പ്രശനങ്ങളും ചോദ്യം ചെയ്യാൻ സമാന്തര സിനിമകൾക്കാകുമെന്നും ക്രിയെറ്റിവിറ്റിക്കു സാധ്യത കൂടുതലുണ്ടെന്നും എന്നാൽ ഇതിനുള്ള അവസരം സെന്സര്ഷിപ്പിലൂടെ നഷ്ടമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button