CinemaGeneralIndian CinemaLatest NewsNEWS

ടോളിവുഡിലേക്ക് വീണ്ടും മോഹന്‍ലാല്‍: ഇത്തവണ സൂപ്പര്‍ താരത്തിനൊപ്പം..!

 

ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായ ബാഹുബലിയില്‍ പ്രഭാസും റാണ ദഗ്ഗുബട്ടിയും തമ്മിലായിരുന്നു മത്സരമെങ്കില്‍ ഇനി മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാലാണ് പ്രഭാസിന്റെ ഒപ്പത്തിനൊപ്പം നില്ക്കാന്‍ എത്തുന്നത്. ബാഹുബലിക്കുശേഷം പ്രഭാസ് വേഷമിടുന്ന സാഹോയില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും വേഷമിടുന്നുവെന്നു വാര്‍ത്ത.

തെലുങ്കിലും തമിഴിലുമായി സുജീത്ത് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആക്ഷന്‍ ത്രില്ലറായ സാഹോ. ആക്ഷന്‍ രംഗങ്ങള്‍ യഥേഷ്ടമുള്ള ചിത്രത്തില്‍ ഒരു ചാരന്റെ വേഷമാണ് പ്രഭാസിന്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വേഷം സംബന്ധിച്ച വിശദാംശങ്ങള്‍ അറിവായിട്ടില്ല. ലാലിനും പ്രഭാസിനും ഒപ്പം വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ ഇതിലൂടെ തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ടെലിവിഷന്‍ അവതരണ രംഗത്തെ ഹോട്ട് സ്റ്റാര്‍ മന്ദിര ബേദി, ജാക്കി ഷ്റോഫ്, മഹേഷ് മഞ്ജരേക്കര്‍, ചങ്കി പാണ്ഡെ, നീല്‍ നിതിന്‍ മുകേഷ്, തമിഴ് താരം അരുണ്‍ വിജയ്, എന്നിവരാണ് മറ്റ് താരങ്ങള്‍.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജനത ഗ്യാരേജ്, മനമാന്ത (മലയാളത്തില്‍ വിസ്മയം) എന്നിവ മോഹന്‍ലാലിന്റെ തെലുങ്കിലേ വിജയ ചിത്രങ്ങളാണ്‌.

shortlink

Related Articles

Post Your Comments


Back to top button