CinemaGeneralIndian CinemaLatest NewsMollywoodNEWSNostalgiaWOODs

മമ്മൂട്ടി ഉപേക്ഷിച്ച മാധവന്‍ ഐ പി എസ് സുരേഷ്ഗോപിയ്ക്ക് സമ്മാനിച്ചത് താരപദവി

ഓരോ കഥാപാത്രങ്ങളെയും എഴുത്തുകാരന്‍ സൃഷ്ടിക്കുന്നത് ഓരോ നടന്മാരെ മുന്നില്‍ കണ്ടു കൊണ്ടായിരിക്കും. എന്നാല്‍ ആ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കാന്‍ ചില താരങ്ങള്‍ക്ക് കഴിയില്ല. മറ്റുചിലര്‍ ആ വേഷങ്ങളിലൂടെ സൂപ്പര്‍താരപദവിയിലേക്ക് എത്ത്തുകയും ചെയ്തു.

സുരേഷ് ഗോപിയെ മലയാളത്തിലെ ആക്ഷന്‍ കിംഗ് ആക്കിയ ചിത്രമാണ് ഏകലവ്യന്‍. രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ ആദ്യം നായകനായി പരിഗണിച്ചിരുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ ഏകലവ്യനിലെ മാധവന്‍ ഐ പി എസ് എന്ന കഥാപാത്രമായി എത്താന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞില്ല. പകരം സുരേഷ് ഗോപിയെ നായകനാക്കി പൂര്‍ത്തീകരിച്ച ഏകലവ്യന്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വന്‍ വിജയമാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button