CinemaGeneralKollywoodLatest NewsNEWSWOODs

20 പ്രാവശ്യത്തിൽ അധികം കണ്ട ചിത്രത്തെക്കുറിച്ച് ഫഹദ് ഫാസില്‍

 

താന്‍ തമിഴ് സിനിമകള്‍ ശ്രദ്ധിക്കുന്ന ആളാണെന്നും അവിടെ ഒട്ടേറെ പോസിറ്റീവായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഫഹദ്. അടുത്ത കാലത്ത് കണ്ടതില്‍, തന്നെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ച ഒരു തമിഴ് ചിത്രത്തെക്കുറിച്ച് സംസാരിച്ച ഫഹദ് വിസാരണൈ എന്ന  ചിത്രം താൻ 20 പ്രാവശ്യത്തിൽ കൂടുതലായി കണ്ടിരുന്നതായി പറഞ്ഞു. തമിഴ് ചലച്ചിത്ര ലോകത്ത് 
ധാരാളം പ്രഗൽഭരുള്ളതായി പറഞ്ഞ ഫഹദ് സമയം കിട്ടുമ്പോഴെല്ലാം തമിഴ് ചിത്രങ്ങൾ കാണാന്‍ ശ്രദ്ധിക്കാറുണ്ടെന്നും പറഞ്ഞു.

മലയാളികളുടെ യുവതാരം ഫഹദ് ഫാസിലിന്റേതായി രണ്ട് തമിഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനാണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. ത്യാഗരാജന്‍ കുമാരരാജയുടെ പുതിയ ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button