CinemaNEWSTollywood

നായികയായി നയന്‍താരയല്ലാതെ ആരും വേണ്ട; നിര്‍മ്മാതാവ്

പ്രതിഫലം എത്രവേണമെങ്കിലും മുടക്കാന്‍ തയ്യാറാണെന്നും, അതിനാല്‍ ചിത്രത്തില്‍ നയന്‍താരയെ തന്നെ നായികയായി ലഭിക്കണമെന്നുമായിരുന്നു നിര്‍മ്മാതാവ് രാം ചരണ്‍ തേജയുടെ ആവശ്യം. തെന്നിന്ത്യയിലെ പ്രമുഖ നടനായ രാംചരണ്‍ തന്‍റെ പിതാവായ ചിരഞ്ജീവി ചിത്രത്തിന് വേണ്ടിയാണ് നയന്‍താരയെ നായികയാക്കാന്‍ മോഹവില നല്‍കാമെന്ന് പറഞ്ഞു രംഗത്ത് വന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി എട്ട് കോടി രൂപയാണ് നയന്‍സ് പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത്. ചിരഞ്ജീവിയുടെ നയന്‍സിന്‍റെ കരിയറിലെ റെക്കോര്‍ഡ് പ്രതിഫല തുകയാണിത്‌. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, സുദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

shortlink

Related Articles

Post Your Comments


Back to top button