GeneralNEWSTV Shows

പരിപാടിക്കെത്തുന്ന അതിഥികളോട് എന്തുകൊണ്ടാണ് പേഴ്സണല്‍ കാര്യങ്ങള്‍ ചോദിക്കുന്നത്; ജോണ്‍ബ്രിട്ടാസിനെ ഇന്റര്‍വ്യു ചെയ്ത് ആസിഫ് അലി

കൈരളി ടിവിയിലെ ജെബി ജംഗ്ഷന്റെ അഭിമുഖ വേദിയില്‍ നടന്‍ ആസിഫ് അലി പരിപാടിയുടെ അവതാരകനായ ജോണ്‍ ബ്രിട്ടാസിനെ ഇന്റര്‍വ്യൂ ചെയ്യുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് കാണാനായത്. സൺ‌ഡേ ഹോളിഡേയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ടായിരുന്നു ആസിഫ് ഷോയുടെ ഭാഗമായത്. പരിപാടിയില്‍ അതിഥിയായി എത്തിയ ആസിഫ് ജോണ്‍ ബ്രിട്ടാസിനെ കുറച്ചു സമയത്തേക്ക് ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു.

ജോണ്‍ ബ്രിട്ടാസിനോടുള്ള ആസിഫിന്റെ ചോദ്യം ഏറെ രസകരവും പ്രസക്തവുമായിരുന്നു.

പരിപാടിക്കെത്തുന്ന അതിഥികളോട് എന്തുകൊണ്ടാണ് അവരുടെ പേഴ്സണല്‍ കാര്യങ്ങള്‍ചോദിക്കുന്നതെന്നും, പരിപാടിയുടെ മാര്‍ക്കറ്റിംഗ് തന്ത്രമാണോ ഇതെന്നുമായിരുന്നു ആസിഫിന്റെ ചോദ്യം. തീരെ പ്രതീക്ഷിക്കാത്ത ചോദ്യത്തിന് ജോണ്‍ ബ്രിട്ടാസ് മറുപടിയും നല്‍കി. ഒരു വ്യക്തിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും വരുമ്പോഴാണ് ഒരു അഭിമുഖം പൂര്‍ണമാകുന്നതെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button