GeneralNEWSTV Shows

ബാബ രാംദേവ് വിധി കര്‍ത്താവാകുന്ന ഭക്തിഗാന റിയാലിറ്റി ഷോയുടെ സംപ്രേഷണം ആരംഭിച്ചു

ഇന്ത്യന്‍ ടെലിവിഷന്റെ ചരിത്രത്തില്‍ ഇത് വരെ കാണാത്ത റിയാലിറ്റി ഷോയാണ് ചാനല്‍ സ്റ്റാര്‍ഭാരതി സംപ്രേഷണം ചെയ്യുന്നത്. യോഗഗുരു ബാബ രാംദേവ് മുഖ്യ വിധി കര്‍ത്താവായി എത്തുന്ന ഭക്തിഗാന റിയാലിറ്റി ഷോയാണ് ശ്രോതാക്കള്‍ക്ക് പുതിയ അനുഭവം പകരാനെത്തുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഭക്തിഗാനങ്ങള്‍ക്കായി ഒരുക്കുന്ന റിയാലിറ്റി ഷോ വരുന്നത്. വൈകിട്ട് സംപ്രേഷണം ചെയ്യുന്ന ഷോയുടെ അവതാരകന്‍ അപര്‍ശക്തി ഖുറാനയാണ്. സോണാക്ഷി സിന്‍ഹ, കനിക കപൂര്‍, ശേഖര്‍രവ്ജിയാനി എന്നിവരാണ് മറ്റ് ജഡ്ജിമാര്‍. . മത്സരാര്‍ഥികളെ ഓം എന്ന് ഉച്ചരിച്ചാണ് വിധികർത്താക്കൾ വരവേല്‍ക്കുന്നത്. ആദ്യ എപ്പിസോഡിലെ വിശിഷ്ടാതിഥി ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങായിരുന്നു. പതഞ്ജലി യോഗ പീഠത്തില്‍ വച്ച് നടന്ന ഒഡീഷനില്‍ തെരഞ്ഞെടുത്ത പതിനാല് പേരാണ് ഷോയില്‍ മത്സരിക്കുന്നത്.

shortlink

Post Your Comments


Back to top button