CinemaNEWSTollywood

‘സഹൊ’യിലെ സര്‍പ്രൈസ് താരം മോഹന്‍ലാല്‍ അല്ല, പകരം മറ്റൊരു മലയാള നടന്‍!

പ്രഭാസിന്‍റെ പുതിയ ചിത്രമായ ‘സഹൊ’യില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള പത്രങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മോഹന്‍ലാലിന് പകരം നടനും സംവിധായകനുമായ ലാല്‍ ആണ് പുതിയ പ്രഭാസ് ചിത്രത്തിന്‍റെ ഭാഗമാകുക എന്നതാണ് പുതിയ വിവരം. 150 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായിക ശ്രദ്ധാ കപൂറാണ്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ വി.വംശി കൃഷ്ണ റെഡ്ഡിയും പ്രമോദുമാണ്. മുംബൈ, അബുദബി, ദുബൈ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button