BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

ഐശ്വര്യ റായി തല മൊട്ടയടിച്ചു…! ഈ ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

 
 
താരങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാണ്. അത്തരത്തില്‍ വൈറലായിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ ഒരു ചിത്രം. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഐശ്വര്യ തല മൊട്ടയടിച്ച രീതിയിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ തല മൊട്ടയടിച്ചെന്നും എന്നിട്ടും അവര്‍ സുന്ദരിയായിരിക്കുന്നുവെന്നുമുള്ള അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കപ്പെടുന്നത്.
 
എന്നാല്‍ ഐശ്വര്യയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. പ്രമുഖ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം എഡിറ്റ് ചെയ്ത് ആരോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനു മുമ്പും ഐശ്വര്യയുടെ ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.
 
 

shortlink

Related Articles

Post Your Comments


Back to top button