AwardsCinemaLatest NewsTollywood

അക്കിനേനി നാഗേശ്വര റാവൂ പുരസ്കാരം എസ്‌എസ് രാജമൗലിക്ക്

പ്രശസ്ത തെലുങ്കു ചലച്ചിത്രനടനും, നാഗാര്‍ജുനയുടെ പിതാവുമായ അക്കിനേനി നാഗേശ്വരറാവുവിന്റെ സ്മരണാര്‍ഥം ആന്ധ്രാ സര്‍ക്കാര്‍ ഏര്‍പ്പടുത്തിയ ഈ വർഷത്തെ അക്കിനേനി നാഗേശ്വരറാവു അവാർഡ് സംവിധായകൻ എസ്‌എസ് രാജമൗലിക്ക്.
 
ബാഹുബലി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയുടെ യശസ്സ് ലോകത്തിനുമുന്നിൽ ഉയർത്തിയ രാജമൗലി എന്തുകൊണ്ടും ഈ അവാർഡിന് യോഗ്യനാണെന്നും അദ്ദേഹത്തെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നും പുരസ്‌കാര പ്രഖ്യാപനത്തിനിടയിൽ നടൻ നാഗാർജുന പറഞ്ഞു.
 
ചലച്ചിത്ര രംഗത്തെ മഹാരഥന്മാര്‍ക്ക് ലഭിച്ചിട്ടുള്ള പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷവും ആദരവുമുണ്ടെന്ന് എസ് എസ് രാജമൗലി പ്രതികരിച്ചു.സെപ്റ്റംബര്‍ 17ന് ഹൈദരാബാദില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു പുരസ്കാരം സമ്മാനിക്കും.

shortlink

Related Articles

Post Your Comments


Back to top button