CinemaComing SoonIndian CinemaTollywood

തെന്നിന്ത്യ കീഴടക്കി നയന്‍‌താര!

പ്രതിഫലത്തിന്റെ കാര്യത്തിൽ നയന്‍സിനോട് മത്സരിക്കാൻ ഇനി സൂപ്പർ സ്റ്റാർസ് നിരയിലുള്ള ആൺ താരങ്ങൾ മാത്രമേയുള്ളു എന്ന അവസ്ഥയാണ് .സൂപ്പര്‍താരങ്ങളില്ലാതെ ഒരു സിനിമ ഒറ്റയ്ക്ക് ഹിറ്റാക്കാൻ നയന്‍താരക്ക് കഴിയുമെന്ന വിശ്വാസമാണ് പ്രതിഫല കാര്യത്തില്‍ എല്ലാ നടിമാരെയും പിന്‍തള്ളി നയന്‍സിനെ ആൺ താരങ്ങൾക്കൊപ്പം മുന്‍നിരയില്‍ എത്തിച്ചത്.

തമിഴില്‍ മാത്രമല്ല തെലുങ്കിലും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് നയന്‍താര. ബാലയ്യ നായകനാകുന്ന പുതിയ തെലുങ്കുചിത്രത്തില്‍ മൂന്നുകോടി രൂപയാണ് നടിയുടെ പ്രതിഫലം.ഇപ്പോഴുള്ള തെലുങ്ക് നടിമാരില്‍ ആരും ഇത്രയും തുക കൈപ്പറ്റിയിട്ടില്ല എന്നത് നയൻസിനെ വിലപിടിപ്പുള്ള ഒരു താരമായി മാറ്റുന്നു.ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം സൈറായിലും നയന്‍താരയാണ് നായിക.ചിത്രത്തിന്റെ പേരുപോലെ തന്നെ വലിപ്പമുണ്ട് നയൻസിന്റെ പ്രതിഫലത്തിനും.ആറര കോടിയാണ് കിട്ടുന്ന പ്രതിഫലം.നയൻസിന് പകരം മറ്റൊരാളെയും പരിഗണിക്കാൻ മനസില്ല എന്നതിനാൽ ചിത്രത്തിന്റെ നിർമ്മാതാവായ റാം ചരൺ നയൻസ് ചോദിച്ച പ്രതിഫലം നല്കാൻ തീരുമാനിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button