CinemaLatest NewsMollywoodMovie GossipsWOODs

നിവിന്‍ പോളിയുടെ ആ പെരുമാറ്റമാണ് തന്റെ സംവിധാനമോഹം തകര്‍ത്തത്; അജു വര്‍ഗ്ഗീസ്

 

യുവ നടന്മാരില്‍ ശ്രദ്ധേയരായ രണ്ടു പേരാണ് നിവിന്‍പോളിയും അജുവര്‍ഗ്ഗീസും. നിവിന്‍ മലയാള സിനിമയില നായകനായി തിളങ്ങുമ്പോള്‍ അജു തന്റെ സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെ സഹതാരമായി നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ സംവിധായകനാവാന്‍ ഇറങ്ങിപ്പുറപ്പെട്ട താന്‍ ഒടുവില്‍ സംവിധാനമോഹം ഉപേക്ഷിച്ചതാണെന്നു അജു പറയുന്നു. അതിനു കാരണം നിവിന്‍ ആണെന്നും താരം വെളിപ്പെടുത്തി. വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു അജു വര്‍ഗീസ്. എന്നാല്‍ ആ സിനിമയോടെ തന്നെ താന്‍ സംവിധാനമോഹം ഉപേക്ഷിച്ചെന്ന് അജു പറയുന്നു. അതിന് കാരണമായത് നിവിന്‍ പോളിയുടെ പെരുമാറ്റമാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യങ്ങള്‍ പറയുന്നത്.

അജുവിന്റെ വാക്കുകള്‍ ഇങ്ങനെ: “ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ സഹസംവിധായകനായുള്ള അരങ്ങേറ്റത്തോടെ സംവിധാനമോഹം വിട്ടിരുന്നു. സംവിധായകന്റേത് അത്രയും മെനക്കേടുള്ള ഡെഡിക്കേഷനും വേണ്ട ജോലിയാണ്. ബുദ്ധിമുട്ടാനുള്ള ക്ഷമയൊന്നും എനിക്കില്ല. അതിലും എത്രയോ എളുപ്പമാണ് അഭിനയം.”

“പക്ഷെ, ഇനി അഭിനയിക്കുമ്പോള്‍ സംവിധായകന്റെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കും. പണ്ട് ഷോട്ട് റെഡിയായി എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു പറയുമ്പോള്‍ ഒരു ‘അഞ്ചു മിനുറ്റേ’ എന്ന് പറയുന്ന ആളായിരുന്നു ഞാന്‍. ജേക്കബിന്റെ സെറ്റില്‍ വച്ച്‌ അതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസിലായി. ഷോട്ട് എടുക്കാറാകുമ്പോള്‍ നിവിനോട് ചെന്നു പറയും. ‘അളിയാ, ഷോട്ട് റെഡി’. പക്ഷെ നിവിന്‍ ‘ദാ വരുന്നെടാ’ എന്നു പറഞ്ഞ് ഇരിക്കും. അന്നേരം വരുന്ന ദേഷ്യമുണ്ടല്ലോ, പിടിച്ചാല്‍ കിട്ടില്ല.”-അജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button