BollywoodCinemaGeneralIndian CinemaLatest NewsMollywoodNEWS

സുരഭിയ്ക്കെതിരെയുള്ള വിമര്‍ശനത്തിനു സന്തോഷ്‌ പണ്ഡിറ്റിന്റെ കിടിലന്‍ മറുപടി

 

ഓണപ്പരിപാടിക്കിടയില്‍ നടി സുരഭി ബീഫ് കഴിച്ചുവെന്നും അത് കേരളീയരെയും ഓണത്തെയും അപമാനിക്കുന്നതാണെന്നും ആരോപിച്ചുകൊണ്ട് വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞാണ് ചില കപട സദാചാര വാദികള്‍ സുരഭിക്കെതിരെ അക്രമം അഴിച്ചു വിട്ടത്. ഇതിനെതിരെയാണ് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.

ഓണ ദിവസം മദ്യം കഴിക്കാമെങ്കില്‍ ബീഫും കഴിക്കാം. അത് ഓരോ വ്യക്തികളുടെയും സ്വാതന്ത്ര്യമാണ്. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുന്നുവെന്ന വാദത്തെയും പണ്ഡിറ്റ് തള്ളി. വടക്കന്‍ കേരളത്തില്‍ ഓണത്തിന് മാംസ വിഭവങ്ങള്‍ നിര്‍ബന്ധമാണെന്നും പണ്ഡിറ്റ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:
Dear Facebook family,

ഒരു പ്രമുഖ നടി ഓണ ദിനം ബീഫ് കഴിച്ചു എന്നതിന്ടെ
പേരില്‍ ചില പ്രമുഖരെല്ലാത്തവര്‍ വിഷമം പറഞ്ഞു comment
ഇടുന്നതും, അതു ചില medias പൊലിപ്പിച്ച്‌ കാണിച്ച്‌ അനാവശൃ
പ്രാധാനൃം നല്കി ചര്‍ച്ചകള്‍ നടത്തി rating കൂട്ടൂവാനായ്
ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടു….
ഏതൊരു കാരൃത്തേയും വിലയിരുത്തേണ്ടത് അതു നടക്കുന്ന
ദേശം, കാലം, സമയം, വൃക്തികള്‍ എന്നിവ നോക്കിയാകണം….
ഓണ സദൃക്കു തെക്കേ കേരളത്തെ ജനങ്ങള്‍ നല്കുന്ന
അത്രയും പവിത്രത വടക്കെ കേരളത്തില്‍ ചിലയിടങ്ങളില്‍
നല്കാറില്ല…..പലരും ഈ ദിവസം non vegetarian food
കഴിക്കാറുണ്ട്….ഈ സതൃം കൂടി ഉള്‍കൊണ്ട് വിമര്‍ശിക്കുക…..
മലബാര്‍ area യിലെ ആസ്ഥാന ഭക്ഷണമാണ് ബീഫും പൊറാട്ടയും….
രാവിലെ 7 മണി മുതല്‍ രാത്രി 2 മണി വരെ ഈ ഭക്ഷണം
പലയിടത്തും കിട്ടും… നല്ല vegetarian hotel പല ,ഭാഗത്തും ഇല്ല…
ഞാന്‍ മുമ്ബ് vegetarian ആയി ജീവിച്ചപ്പോള്‍ നല്ലൊരു
Vegetarian ഭക്ഷണം കിട്ടുവാന്‍ ഒരുപാട് കഷ്ടപ്പട്ടു….
എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും
വൃക്തി സ്വാതന്ത്രമല്ലെ…..ഓണ ദിവസം എത്ര പേര്‍ മദൃം
കഴിക്കുന്നു….അതും തെറ്റല്ലേ….മറ്റുള്ളവര്‍ക്കു ബു്ദ്ധിമുട്ടാകാതെ
ഏതൊരാള്‍ക്കും ജീവിച്ചൂടെ…..എന്തു കഴിച്ചു എന്നതല്ല
എന്തെന്കിലും ഒക്കെ കഴിക്കുവാന്‍ ഉണ്ടാകുക എന്നതാണ് പ്രധാനം…
വൃക്തി പരമായ് ഓണ ദിവസം എന്നല്ല ഒരു ദിവസങ്ങളിലും
Non vegetarian food കഴിക്കുവാന്‍ എനിക്ക് ഇഷ്ടമല്ല…
പക്ഷേ unfortunately ഞാന്‍ പലപ്പോഴും ഈ ചിന്തയില്‍ പരാജയപ്പൃടുന്നു..
നമ്മുടെ പല്ലുകളോ, വയറോ ഈ ചിക്കനും, കോഴിയും, ബീഫും
കഴിക്കുന്ന രീതിയില്‍ അല്ലാ ഉള്ളത്….vegetarian കഴി്കുന്നവര്‍ക്കു
കൂടുതല്‍ ക്ഷമയും കാണാറുണ്ട്…!
So ദയവു ചെയ്ത് ഇതുപൊലുള്ള അനാവശൃ വിവാദം ഉണ്ടാക്കരുത്…
India is an independent country. To live and let I’ve..
നമ്മുടെ നാട്ടില്‍ petrol, diesel വില കൂടുന്നൂ, vegetables
വില കൂടുന്നു, gas ന്ടെ വില കൂടുന്നൂ,ചെെനയുടേയും ഉത്തര കൊറിയയുടേയും
യുദ്ദക്കൊതി, സുനാമി വീണ്ടും ഉണ്ടാകാിനുള്ള സാദ്ധൃത,
കേരളത്തില്‍ മദൃപാനം വര്‍ദ്ധിച്ചത്, സ്ത്രീ പീഡനങ്ങള്‍,
Santhosh Pandit സൂപ്പര്‍സ്റ്റാര്‍ ആകുമോ ?
ഉരുക്ക് സതീശന്‍ സിനിമ മെഗാ ഹിറ്റാകുമോ?…
Etc, etc നമ്മുടെ ജീവിതവുമായ് ബദ്ധമുള്ള കാരൃങ്ങളില്‍
ചര്‍ച്ച നടത്തൂ…..please….

shortlink

Related Articles

Post Your Comments


Back to top button