CinemaComing SoonIndian CinemaLatest NewsMollywoodNEWS

ഒടിയന്‍ കോയമ്പത്തൂരിൽ..!

ലയാള സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകന്‍ കൂടിയായ ശ്രീകുമാര്‍ മേനോനാണ്.ലാലേട്ടന്റെ വിവിധ വേഷപ്പകര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

അതിനിടയില്‍ ഇതാ ഒടിയന്‍ കോയമ്പത്തൂരിൽ അവതരിച്ചിരിക്കുന്നു.ഒടിയന്റെ അടുത്ത ഷെഡ്യൂള്‍ ഷൂട്ടിങ്ങിനായി ലാലേട്ടന്‍ കോയമ്പത്തൂർ അമൃത യുണിവേഴ്സിറ്റിയില്‍ എത്തിയപ്പോഴാണ് ഒടിയന്‍ മാണിക്യനെ ആരാധകർ കൂട്ടംകൂടി സ്വീകരിച്ചത്.

ഓടിയന്റെ പുതിയ കോയമ്പത്തൂർ എന്‍ട്രി വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.ഒടിയനെ ബിഗ്‌ സ്ക്രീനില്‍ കാണാൻ ഇപ്പോഴേ തിടുക്കത്തിലാണ് മലയാളി പ്രേക്ഷകർ.

 
 
 

shortlink

Related Articles

Post Your Comments


Back to top button