CinemaGeneralMollywoodNEWS

അന്നവര്‍ ചോദിച്ചു “ഇതില്‍ കഥയെവിടെ?”ഒടുവില്‍ ഫാസില്‍ സാറാണ് അവര്‍ക്ക് മറുപടി നല്‍കിയത്; ലാല്‍

സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇന്‍ഹരിഹര്‍ നഗര്‍, തന്‍റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ഇന്‍ഹരിഹര്‍ നഗറിനെക്കുറിച്ചും ,പുതിയ ചിതങ്ങളെക്കുറിച്ചും മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനും നടനുമായ ലാല്‍ സംസാരിക്കുകയുണ്ടായി.

മഹേഷിന്റെ പ്രതികാരം, ആക്ഷന്‍ ഹീറോ ബിജു എന്നിവയെല്ലാം അടുത്തിടെ വളരെ ഇഷ്ടപ്പെട്ട സിനിമകളാണ്. കഥപറയലിന്റെ രീതി മാറി, സിനിമയ്ക്ക് പാട്ടും പ്രണയവും ആക്ഷനുമെല്ലാം കൂടിയേതീരു എന്നൊന്നുമില്ല, വലിയൊരു കഥ വേണമെന്നുള്ള സങ്കല്‍പ്പങ്ങള്‍പോലും മാറി. 


പണ്ട് ഇന്‍ ഹരിഹര്‍നഗറിന്റെ കഥ ഫാസില്‍സാറിനും ടീമിനും മുന്നില്‍ പറഞ്ഞപ്പോള്‍ അന്ന് ടീംഅംഗങ്ങള്‍ ചോദിച്ചത് ഇതില്‍ കഥയെവിടെ എന്നായിരുന്നു. കഥയില്ലാതെ എന്ത് സിനിമയെന്ന് കൂട്ടത്തിലുള്ളവര്‍ ചോദിച്ചപ്പോള്‍ ഫാസില്‍സാറാണ് മറുപടികൊടുത്തത് ആന്‍ഡ്രൂസിന്റെയും അമ്മയുടെയും കഥ സിനിമയില്‍ പറയുന്നുണ്ടെന്നും പറയാതെപറയുന്ന കഥപറച്ചിലാണ് ചിത്രത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button