CinemaComing SoonLatest NewsMollywoodMovie GossipsNEWS

അഞ്ജലി മേനോൻ – പൃഥ്വിരാജ് ചിത്രം ഊട്ടിയിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം അഞ്ജലിമേനോൻ തന്റെ പുതിയ ചിത്രവുമായി എത്തുന്നു.പൃഥ്വിരാജിനെ നായകനാക്കുന്ന ചിത്രത്തിൽ പാർവ്വതിയാണ് നായിക.ഫഹദുമായുള്ള വിവാഹശേഷം നസ്രിയ ഈ ചിത്രത്തിലൂടെ മടങ്ങി വരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.എന്നാൽ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ.അടുത്തമാസം ആദ്യം ചിത്രീകരണം ആരംഭിക്കും.രജപുത്ര വിഷ്വൽ മീഡിയയും ലിറ്റിൽ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ തന്റെ കുട്ടിക്കാലം അഭിനയിക്കാൻ 12 വയസിനും 15 വയസിനും ഇടയിലുള്ള ബാലതാരങ്ങളെ ആവശ്യമുണ്ടെന്നു കാണിച്ചു പൃഥ്വിരാജ് ഫേസ്ബുക്കിൽ മുമ്പ് പോസ്റ്റ് ഇട്ടിരുന്നു.നവാഗതനായ നിർമ്മൽ സഹദേവന്റെ ‘രണം’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button