BollywoodCinemaIndian CinemaLatest NewsMovie GossipsNEWS

അടുത്ത വിവാദത്തിന് ഋഷി കപൂർ റെഡി

സ്ഥിരം വിവാദങ്ങൾ സൃഷ്ടിക്കുകയും എന്നാൽ ആരാധകരുമായി നിരന്തരം സംവദിക്കുകയും ചെയ്യുന്ന ബോളിവുഡ് താരമാണ് ഋഷി കപൂർ. താരത്തിന്റെ അഭിപ്രായ പ്രകടനങ്ങളും മറുപടികളും സൃഷ്ടിക്കുന്ന വിവാദങ്ങളും ചില്ലറയല്ല.

തന്നെ പരിഹസിച്ച ഒരു സ്‌ത്രീയെ തെറിവിളിച്ചതാണ് പുതിയ വിവാദം.ശിവാനി ചൗഹാന്‍ എന്ന യൂസറിനെയാണ് ഋഷി അതിരൂക്ഷമായ ഭാഷയില്‍ ചീത്ത വിളിച്ചത്. അതും ട്വിറ്ററിലെ ഡയറക്റ്റ് മെസ്സേജിലൂടെ. അതിന് പിന്നാലെ ഋഷി കപൂർ ശിവാനിയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.ചീത്തവിളിയുടെ സ്‌ക്രീന്‍ ഷോട്ട് അതി വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഋഷിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നു.

വിമർശിക്കുന്നവരെ തെറി വിളിക്കുന്നത് ഏതു സംസ്ക്കാരത്തിൻെറ ഭാഗമാണെന്നും.ഇന്ത്യൻ സിനിമയെ അപമാനിക്കുന്ന തരത്തിലാണ് ഋഷിയുടെ പെരുമാറ്റമെന്നു പല വിമർശനങ്ങളും ഋഷിക്ക് നേരെ ഉണ്ടായി.സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ ഋഷിയും വിശദീകരണവുമായി രംഗത്തെത്തി. ഞാന്‍ സന്യാസിയല്ല, നിങ്ങളുടെ അതേ ഭാഷയില്‍ ഞാനും മറുപടി നല്‍കും. എന്ന് ഋഷി കപൂർ ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button