CinemaGeneralLatest NewsMollywoodNEWSWOODs

ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യസന്ധ്യത പുലര്‍ത്തുന്ന കൊച്ചിക്കാരനാണ് അയാള്‍; ആഷിക് അബു

സംവിധാന സഹായി പ്രവര്‍ത്തിക്കുകയും മികച്ച കോമഡി താരമായി മാറുകയും ചെയ്ത സൗബിന്‍ ആദ്യമായി ഒരുക്കിയ പറവ തിയെറ്റരുകളില്‍ എത്തി. മികച്ച പ്രതികരണം നേടുന്ന ‘പറവ’ക്കും സൗബിന്‍ ഷാഹിറിനും അഭിനന്ദനങ്ങളുമായി സംവിധായകന്‍ ആഷിഖ് അബു. സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്തെ സൗബിന്റെ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവച്ചായിരുന്നു ആഷിഖിന്റെ പ്രതികരണം.

‘ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യസന്ധ്യത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാര്‍. അവരിലൊരാളാണ് സൗബിന്‍ ഷാഹിര്‍. അതുപോലൊന്നാണ് പറവയും’-ആഷിഖ് പറയുന്നു.

ഷെയ്ന്‍ നിഗം, ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ കഥയും സൗബിന്റേത് തന്നെയാണ്. നിസാം ബഷീറും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആന്റ് എ റിലീസാണ് വിതരണം.

shortlink

Related Articles

Post Your Comments


Back to top button