BollywoodCinemaComing SoonLatest NewsMollywoodMovie GossipsSpecial

ഒരു മലയാളിയുടെ ഛായാഗ്രഹണത്തിലൂടെ ഗോൽമാൽ വീണ്ടുമെത്തുന്നു

ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ രോഹിത് ഷെട്ടിയുടെ ഗോൽമാൽ സീരിസിലെ മൂന്നാം ചിത്രം എത്തുന്നു.’ഗോൽമാൽ എഗെയ്ന്‍’ എന്നാണ് ചിത്രന്റെ പേര്. മലയാളിയായ ജോമോൻ ടി.ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ജോമോന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയാണിത്. ഗൗതം മേനോൻറ്റെ ‘ധ്രുവ നച്ചത്തിര’വും രോഹിത് ഷെട്ടിയുടെ ഗോലുമാലും തനിക്ക് ഭാഗ്യ ചിത്രങ്ങളാണെന്ന് ജോമോൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ദിൽവാലെയ്ക്ക് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ഗോൽമാൽ സീരിസിലെ പതിവ് താരങ്ങളായ അജയ് ദേവ്ഗണ്‍, അര്‍ഷാദ് വര്‍സി, തുഷാര്‍ കപൂര്‍, ശ്രേയസ് തല്‍പാഡെ, കുണാല്‍ ഖേമു, സഞ്ജയ് മിശ്ര എന്നിവരെക്കൂടാതെ പരിണീതി ചോപ്ര, തബു,നീല്‍ നിതിന്‍ മുകേഷ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ദീപാവലി റിലീസായി ആമിര്‍ ഖാന്‍ ചിത്രം ‘സീക്രട്ട് സൂപ്പര്‍സ്റ്റാറി’നൊപ്പമാവും ‘ഗോല്‍മാല്‍ എഗെയ്ന്‍’ തീയേറ്ററുകളിലെത്തുക.ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

 
 
 

shortlink

Related Articles

Post Your Comments


Back to top button