CinemaGeneralLatest NewsMollywoodNEWSWOODs

അഞ്ചാം തവണയും വിജയമുറപ്പിക്കാന്‍ മമ്മൂട്ടിയ്ക്കൊപ്പം റായ് ലക്ഷ്മി

ബോളിവുഡിലെ ചൂടന്‍ നായികയായി ജൂലി 2വിലൂടെ മാറികൊണ്ടിരിക്കുന്ന റായ് ലക്ഷ്മി വീണ്ടും മലയാളത്തിലേക്ക്. സേതുവിന്‍റെ മമ്മൂട്ടി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ റായ് ലക്ഷ്മി എത്തുമെന്ന് സൂചന. കോഴി തങ്കച്ചന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദീപ്തി സതി നായികയായി എത്തുന്നു.

പരുന്ത്, അണ്ണന്‍തമ്പി, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായി റായ് ലക്ഷ്മി എത്തിയിരുന്നു. ഇരുവരും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് കോഴി തങ്കച്ചന്‍. മലയാളത്തിലെ യുവതാരം ഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് ഡയറക്റ്റര്‍ ആയി ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button